പ്രമുഖ വൈദ്യുത വാഹന നിര്‍മ്മാതാക്കളായ ടെസ്ല വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് സൂചന. ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാനുള്ള നീക്കത്തില്‍നിന്നു പിന്നോട്ടില്ലെന്നും ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ഇന്ത്യയിലെത്താന്‍ ആഗ്രഹിക്കുന്നുവെന്നും ടെസ്ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്ക് പറഞ്ഞു.
ഇന്ത്യ ലോകത്തിലെ തന്നെ നാലാമത്തെ വലിയ വാഹന വിപണിയാണ് ഇന്ത്യ. നേരത്തെ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കാന്‍ ടെസ്ലയെ ക്ഷണിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യയില്‍ സര്‍ക്കാര്‍ കടമ്പകള്‍ കടക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരുന്നു.
ഈ ട്വീറ്റിലൂടെ ടെസ്ല ഇന്ത്യയിലേക്ക് എത്തില്ലെന്ന സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ 10 മാസങ്ങള്‍ക്ക് ശേഷം ിഇന്ത്യയില് വരിക തന്നെ ചെയ്യുമെന്ന് ടെസ്ലയുടെ സ്ഥാപകന്‍ തന്നെ പറഞ്ഞിരിക്കുകയാണ്.
ഇതിനോടകം 5.32 ലക്ഷം കാറുകളാണ് 2012ല്‍ വില്പന തുടങ്ങിയ ടെസ്ല ആഗോളതലത്തില്‍ വിറ്റഴിച്ചത്. കമ്പനി വിറ്റഴിക്കുന്നത് മോഡല്‍ എസ്, മോഡല്‍ എക്സ്, മോഡല്‍ 3 എന്നിങ്ങനെ മൂന്നു മോഡലുകളാണ്.