ന്യൂഡല്‍ഹി: ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്സ് വാഗന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 500 കോടി രൂപ പിഴ വിധിച്ചു. ഡീസല്‍ കാറുകളുടെ മലിനീകരണ തോത് കുറച്ചു കാണിക്കാന്‍ കൃത്രിമ ഉപകരണങ്ങള്‍ ഉപയോഗിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. രണ്ടു മാസം കൊണ്ട് പിഴത്തുക അടയ്ക്കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.
500 കോടി പിഴ വിധിച്ച കോടതി, ഗുരുതരമായ പരിസ്ഥിതി നഷ്ടമുണ്ടാക്കുന്നതാണ് ഫോക്സ് വാഗന്റെ നടപടിയെന്നും അഭിപ്രായപ്പെട്ടു. മലിനീകരണ നിയന്ത്രണ ബോര്‍ഡിലാണ് പണം കെട്ടിവയ്ക്കേണ്ടത്.