ഇന്ത്യന്‍ നിരത്തിലെത്താനൊരുങ്ങുന്ന ഹോണ്ടയുടെ പത്താം തലമുറ സിവികിന്റെ ഉത്പാദനം നോയിഡയിലെ പ്ലാന്റില്‍ പുരോഗമിക്കുന്നു. മൂന്ന് ആഴ്ച കൊണ്ട് ലഭിക്കുമെന്ന് പ്രതീക്ഷിച്ച ബുക്കിങ്ങ് കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ സിവികിന് ലഭിച്ചെന്ന് ഹോണ്ട ഇന്ത്യ വൈസ്-പ്രസിഡന്റ് രാജേഷ് ഗോയര്‍ പറഞ്ഞു. മാര്‍ച്ച് ഏഴിന് സിവിക് നിരത്തിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു.
കൂടുതല്‍ സ്പോര്‍ട്ടി ഭാവത്തോടെയാണ് പുതിയ സിവിക് എത്തുന്നത്. പിയാനോ ബ്ലാക്ക് ഗ്രില്‍, എല്‍ഇഡി ഹെഡ്ലൈറ്റ് ആന്‍ഡ് ഡിആര്‍എല്‍, ക്രോമിയം ആവരണം നല്‍കിയിരിക്കുന്ന ഫോഗ് ലാമ്പ് എന്നിവ വാഹനത്തിന്റെ മുന്‍വശത്തിന് ഭംഗി കൂട്ടുന്നു. ബൂട്ട് ഡോറിലേക്ക് നീളുന്ന സി-ഷേപ്പ് എല്‍ഇഡി ടെയ്ല് ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍, ക്രോമിയം ക്യാറക്ടര്‍ ലൈന്‍ നല്‍കിയിട്ടുള്ള സ്കിഡ് പ്ലേറ്റ്, ഷാര്‍ക്ക് ടൂത്ത് ആന്റിന എന്നിവ പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നു.
വാഹനത്തിന്റെ മറ്റ് സവിശേഷതകള്‍ 7.0 ഇഞ്ച് ടച്ച് സ്ക്രീന്‍ ഡിസ്പ്ലേയും ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയുമുള്ള സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി, ലെതര്‍ ഫിനീഷിങ് ഇന്റീരിയര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റീയറിങ് എന്നിവയാണ്. രണ്ട് എന്‍ജിനുകളിലാണ് സിവിക് എത്തുന്നത്.1.8 ലിറ്റര്‍ ഐവിടെക് പെട്രോള്‍, 1.6 ലിറ്റര്‍ ഐഡിടെക് ഡീസല്‍ എന്നിവയാണവ.
പെട്രോള്‍ എന്ജിന് 138 ബിഎച്ച്പി കരുത്തും 176 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്ജിന് 118 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരിക്കും രണ്ടിലുമുണ്ടായിരിക്കുക. കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, എയര്‍ബാഗുകള്‍, എബിഎസ് എന്നിവ സിവിക്കിന് കൂടുതല്‍ സുരക്ഷയൊരുക്കുന്നു.