ലംബോര്‍ഗിനിയുടെ മുന്‍ മോഡലായ ഹുറാകാന്റെ പരിഷ്കരിച്ച പതിപ്പ് ഹുറാകാന് ഇവോ ഇന്ത്യന്‍ വിപണിയിലെത്തി. കരുത്ത് കൂട്ടിയും മികച്ച എയ്റോ ഡൈനാമിക് രൂപവുമായാണ് ഹുറാകാന് ഇവോ നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്. 3.73 കോടി രൂപയാണ് വാഹനത്തിന്റെ വില.
ഇന്ത്യയില്‍ ഇറ്റാലിയന്‍ കമ്പനി രണ്ടുവര്‍ഷം മുമ്പാണ് ഹുറാകാന് പെര്‍ഫോര്‍മര്‍ കൊണ്ടുവന്നത്. ഹുറാകാനില്‍ കരുത്തേകിയ അതേ എന്ജിന് തന്നെയാണ് ഇവോയിലും നല്‍കുന്നത്. 5.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് വി 10 എന്‍ജിനാണിത്. 640 ബിഎച്ച്പി കരുത്ത് നല്കുന്ന ഈ എന്‍ജിന്റെ പരമാവധി ടോര്‍ക് 600 എന്‍എമ്മാണ്.
കൂടാതെ ഒന്‍പതു സെക്കന്‍ഡുകൊണ്ട് 200 കിലോമീറ്റര്‍ വേഗമെടുക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. ലംബോര്‍ഗിനിയുടെ പുതിയ ഷാസിയിലാണ് ഹുറാകാന് ഇവോ ഒരുങ്ങുന്നത്. ലംബോര്‍ഗിനി ഡൈനാമിക്ക വെയ്കോലോ ഇന്റഗ്രേറ്റ (എല്ഡിവിഐ) എന്നു വിളിക്കാം. കാറിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്ന സെന്‍സറുകള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്.
ലംബോര്‍ഗിനിയുടെ പുതിയ ഷാസിയിലാണ് ഹുറാകാന് ഇവോ ഒരുങ്ങുന്നത്. വേഗം, കുലുക്കം, ഡ്രൈവറുടെ ഡ്രൈവിങ് രീതി എന്നിവ നിരീക്ഷിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്കാവുള്ള. ഓള് വീല്‍ സംവിധാനത്തിലെ എന്‍ഹാന്‍സ്ഡ് ടോര്‍ക്ക് വെക്ടറിങ് സാങ്കേതികതയിലൂടെ വാഹനത്തിന്റെ നാലു വീലുകളിലേക്കും ആവശ്യത്തിനനുസരിച്ച് കരുത്ത് നല്കാന് കഴിയും.