യുവാക്കളെ ആരാധകരാക്കി മാറ്റിയ മാരുതി ഇഗ്നീസിന്റെ രണ്ടാം തലമുറ മോഡല്‍ നിരത്തിലേക്ക് എത്താന്‍ ഒരുങ്ങുന്നു. പുതിയ ഭാവത്തിലുള്ള ഇഗ്നീസ് ഈ വര്‍ഷം തന്നെ എത്തുമെന്നാണ് സൂചന. ഏറെ സവിശേഷതകളുമായി പുതിയ ഇഗ്നീസ് എത്തുന്നതിന് മുന്നോടിയായി നിലവിലുള്ള വാഹനത്തിന്റെ ഉത്പാദനം മാരുതി അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, നെക്സ ഡീലര്‍ഷിപ്പുകളില്‍ ഇഗ്നീസിനുള്ള ബുക്കിംങ് സ്വീകരിക്കുന്നുണ്ട്.
2017 ജനുവരിയില്‍ മാരുതി ശ്രേണിയില്‍ ന്യൂജെന്‍ ലുക്കിലാണ് ഇഗ്നീസ് എത്തിയത്. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപും പ്രെജക്റ്റര്‍ ഹെഡ്ലാപും ഉയര്‍ന്ന ബോണറ്റും പുതമയാര്‍ന്ന ഗ്രില്ലും മുന്‍ വശത്തിന് മോടി കൂട്ടിയിരുന്നു.
മികച്ച ഇന്റീരിയറാണ് ഈ വാഹനത്തിലുള്ളത്. സോഫ്റ്റ് ടച്ച് ഡാഷ് ബോര്‍ഡും ഫ്ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഈ വാഹനത്തിന്റെ ഇന്റീരിയറിനെ സമ്പന്നമാക്കുന്നു.
എന്നാല്‍ പുതിയ വാഹനത്തിലേക്ക് വരുമ്പോള്‍ പ്രൊജക്ഷന് ഹെഡ്ലാമ്പ് സ്റ്റാന്റേഡ് ഫീച്ചറാകും.
പുതിയ ഡിസൈനിലുള്ള അലോയി വീലുകളും കൂടുതല്‍ വിശാലമായ ഇന്റീരിയറും ഈ വാഹനത്തില്‍ നല്‍കുമെന്നാണ് സൂചന. ഇഗ്നീസില് നല്‍കിയിട്ടുള്ള 1.3 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 81 ബിഎച്ച്പി കരുത്തും 112 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സുകളില്‍ ഈ വാഹനം എത്തുന്നുണ്ട്.