റേഞ്ച് റോവര്‍ വേലാറിന്റെ കരുത്തേറിയ എസ്വി ഓട്ടോബയോഗ്രഫി ഡൈനാമിക് എഡീഷന് അവതരിപ്പിച്ചു. കൂടുതല്‍ സ്റ്റൈലിഷായും ആഡംബര ഭാവത്തോടെയുമാണ് വാഹനം എത്തുന്നത്. ഫിറന്‍സെ റെഡ്, സാന്തോറണി ബ്ലാക്ക്, കോറിസ് ഗ്രേ, ഫുജി വൈറ്റ്, ഇന്‍ഡസ് സില്‍വര്‍, സാറ്റിന് ബൈറോണ്‍ ബ്ലൂ എന്നീ ആറ് എക്സ്റ്റീരിയര്‍ നിറങ്ങളിലാണ് ഓട്ടോബയോഗ്രാഫി ഡൈനാമിക് എഡീഷന് പുറത്തിറക്കുന്നത്.
വലിയ എയര്‍ ഇന്‍ ടേക്കോടു കൂടിയ ബമ്പറും പുത്തന്‍ ഡിസൈനിലുള്ള ഗ്രില്ലുമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. കൂടാതെ റേഞ്ച് റോവര്‍ വാഹനങ്ങളുടെ മുഖമുദ്രയായ നേര്‍ത്ത ഹെഡ് ലൈറ്റ് ഇതിലും നിലനിര്‍ത്തിയിട്ടുണ്ട്.അലുമിനിയത്തില്‍ തീര്‍ത്തിരിക്കുന്ന 21 ഇഞ്ച് വലിയ അലോയിയും നേര്‍ത്ത ടയറുകളുമാണ് വശങ്ങളിലെ പ്രധാന ആകര്‍ഷണം.
ടെയ്ല് ഗേറ്റിലും ലാമ്പുകളിലും വരുത്തിയ മാറ്റങ്ങള്‍ പിന്‍ഭാഗത്തിന്റെ മോഡി കൂട്ടുന്നു. ഏറെ ആകര്‍ഷകമായ ഇന്റീരിയറാണ് വേലാറിന്റെ പ്രത്യേകത. നാല് ഇന്റീരിയര്‍ നിറങ്ങളിലാണ് വേലാര്‍ എത്തുന്നത്. 20 തരത്തില്‍ ക്രമീകരിക്കാന്‍ സാധിക്കുന്നതും ചൂടും തണുപ്പും ക്രമീകരിക്കാന്‍ കഴിയുന്നതും, മെമ്മറി ആന്‍ഡ് മസാജ് സംവിധാനവുമുള്ള മുന്‍ നിര സീറ്റുകള്‍ ഈ വാഹനത്തിന്റെ പ്രത്യേകതകളാണ്.
സോഫ്റ്റ് ടച്ച് സ്പോര്‍ട്ട് സ്റ്റിയറിങ് വീല്‍, പ്രത്യേകം രൂപകല്‍പ്പന ചെയ്ത അലുമിനിയം ഗിയര്‍ ഷിഫ്റ്റ് പാഡ്, ടച്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ഇന്റീരിയറിന് ആഡംബര ഭാവം നല്‍കുന്നുണ്ട്.543 ബിഎച്ച്പി കരുത്തും 680 എന്‍എം ടോര്‍ക്കുമേകുന്ന 5.0 ലിറ്റര്‍ വി8 സൂപ്പര്‍ചാര്‍ജ്ഡ് എന്‍ജിനാണ് വേലാര്‍ ഓട്ടോബയോഗ്രഫി ഡൈനാമിക് എഡിഷന് കുതിപ്പേകുന്നത്.