കോംപാക്ട് എസ്യുവിയായി വിത്താര ബ്രെസ ടൊയോട്ടയുടെ മേല്‍വിലാസത്തില്‍ അടുത്ത വര്‍ഷം ആദ്യം പുറത്തിറങ്ങും. ആകര്‍ഷകമായ ഡിസൈനിലായിരിക്കും ടൊയോട്ടയുടെ ബ്രെസ നിരത്തിലെത്തുക. വാഹനം ഈ വര്‍ഷം തന്നെ നിരത്തിലെത്തുമെന്ന് അറിയിച്ചെങ്കിലും ഈ വര്‍ഷം ടൊയോട്ടയുടെ മേല്‍വിലാസത്തില്‍ മാരുതിയുടെ ബലേനൊ മാത്രമായിരിക്കും എത്തുകയെന്നാണ് വിവരം.
മാരുതിയുടെ ബ്രെസ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് എത്തുന്നത്. എന്നാല്‍ ടൊയോട്ട പെട്രോള്‍ എന്‍ജിനിലായിരിക്കും ബ്രെസ പുറത്തിറക്കുക. അതേസമയം, മാരുതിയുടെ നിന്നും ടൊയോട്ട ഏറ്റെടുക്കുന്ന ഈ രണ്ട് മോഡലുകള്‍ക്കും ബിഎസ്-6 എന്ജിന് നല്‍കുന്നുണ്ട്. 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനിലോ, 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനിലോ ആയിരിക്കും ഈ വാഹനം എത്തുന്നത്.
1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലാണ് മാരുതി ബ്രെസ നിരത്തിലെത്തിക്കുന്നത്. വൈകാതെ ബ്രെസയ്ക്ക് 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് നല്‍കുമെന്നും സൂചനയുണ്ട്. പ്രധാനമായും ഇലക്ട്രിക്-ഹൈബ്രിഡ് കാറുകള്ക്കായുണ്ടാക്കിയ കൂട്ടുകെട്ട് ഇപ്പോള്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുകയാണ്.