മഹീന്ദ്രയുടെ XUV 300 നിരത്തിലെത്താന്‍ ഒരുങ്ങുന്നു. വാഹനത്തിന്റെ പ്രീ-ബുക്കിംഗ് മഹീന്ദ്ര നേരത്തെ തുടങ്ങിയിരുന്നു. 20,000 രൂപ അടച്ച് രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളും ബുക്കിംഗ് സ്വീകരിക്കും. വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 17 കിലോമീറ്ററും ഡീസല്‍ മോഡലിന് 20 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന് അഞ്ച് സീറ്റ്, ഏഴ് സീറ്റ് വകഭേദങ്ങളുണ്ടാകുമെന്നാണ് സൂചന.
ടിവോളിയെ അടിസ്ഥാനമാക്കിയാണ് എക്സ്യുവി 300 എത്തുന്നത്. എയറോ ഡൈനാമിക് ഡിസൈന്‍ മികവ് തെളിയിക്കുന്ന വിന്‍ഡ് ടണല്‍ ടെസ്റ്റ് അടുത്തിടെ വാഹനം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഉയര്‍ന്ന സമ്മര്‍ദ്ദത്തെ വാഹനം അതിജീവിക്കുമെന്നതാണ് എയറോ ഡൈനാമിക് ഡിസൈനിന്റെ പ്രത്യേകത. ഇറ്റലിയിലെ പിനിന്‍ഫരീന പ്ലാന്റിലാണ് ടെസ്റ്റ് നടത്തിയത്.
എസ്201 എന്ന കോഡ് നാമത്തിലാണ് വാഹനം ഇത്രനാളും അറിയപ്പെട്ടിരുന്നത്. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുള്ള കാറിന്റെ പെട്രോള്‍ പതിപ്പില്‍ 1.2 ലീറ്റര്‍ എന്‍ജിനും ഡീസല്‍ പതിപ്പില്‍ 1.5 ലീറ്റര്‍ എന്‍ജിനുമുണ്ടാകും. ടിവോളിയില്‍ നിന്ന് വ്യത്യസ്തമായി വലിയ ടയറുകളും മസ്കുലറായ രൂപവും എക്സ്യുവി 300നുണ്ടാകും. സെഗ്മെന്റില്‍ ആദ്യമായി പനോരമിക് സണ്‍റൂഫുമായി എത്തുന്ന വാഹനമായിരിക്കും ഇത്.
കൂടാതെ വലിയ ടച്ച് സ്ക്രീന്‍ ഇന്ഫോടൈന്മെന്റ് സിസ്റ്റം, ക്രൂസ് കണ്ട്രോള്, ഡ്യുവല്‍ ടോണ്‍ ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഏഴ് എയര്‍ബാഗുകള്‍ തുടങ്ങി സെഗ്മെന്റില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഫീച്ചറുകള്‍ പലതുമുണ്ടാകും. എക്സ്യുവി 500 ന് സമാനമായ ഫുള്‍ എല്‍ഇഡി ഹെഡ്ലാംപ്, ടെയില്‍ ലാംപ് എന്നിവയുമുണ്ടായും. മരാസോയിലൂടെ അരങ്ങേറിയ 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാവും വാഹനത്തിന്റെ ഹൃദയം. 123 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഈ എഞ്ചിന് സൃഷ്ടിക്കും. ഏഴു മുതല്‍ 12 ലക്ഷം വരെയായിരിക്കും എക്സ്യുവി 300 ന്റെ വില.