പ്രശസ്ത ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡിസിന്റെ 2019-ലെ ആദ്യ വാഹനമായ ബെന്‍സ് വി-ക്ലാസ് ഇന്ത്യന്‍ നിരത്തിലെത്തി. കമ്പനി ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ എംപിവിയാണ് ബെന്‍സ് വി-ക്ലാസ്. 68.40 ലക്ഷം മുതല്‍ 81.90 ലക്ഷം വരെയാണ് വാഹനത്തിന്റെ വില.
ആദ്യഘട്ടത്തില്‍ പൂര്‍ണമായും വിദേശത്ത് നിര്‍മമ്മിച്ച് വി-ക്ലാസ് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. മറ്റുള്ള വാഹനങ്ങളേക്കാള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ലക്ഷ്വറി സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അകത്തളമാണ് വി-ക്ലാസിന്റെ പ്രധാന സവിശേഷത. ഇലക്ട്രിക് സ്ലൈഡിങ് ഡോര്‍, പനോരമിക് സണ്‍റൂഫ്, തെര്‍മോട്രോണിക് ക്ലൈമറ്റ് കണ്ട്രോള് സിസ്റ്റം, കമാന്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും വാഹനത്തെ ആകര്‍ഷകമാക്കുന്നു.
ഏഴ്, എട്ട് സീറ്റര്‍ ഓപ്ഷനില്‍ വാഹനം ലഭ്യമാകും. പിന്നിലുള്ള സീറ്റ് മടക്കി ബെഡ്ഡാക്കിയും മാറ്റാവുന്ന ലക്ഷ്വറി സ്ലീപ്പര്‍ ഓപ്ഷനും വാഹനത്തിലുണ്ട്. ആഗോള തലത്തില്‍ നാല് എന്ജിന് ഓപ്ഷനില്‍ വി ക്ലാസ് വിപണിയിലുണ്ട്. ഇതില്‍ മൂന്നെണ്ണം ഡീസലും ഒന്ന് പെട്രോളുമാണ്. എന്നാല്‍, 2.2 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഇന്ത്യയിലെത്തിയ വി ക്ലാസിന് കരുത്ത് പകരുന്നത്. ഇത് 161 ബിഎച്ച്പി പവറും 380 എന്‍എം ടോര്‍ക്കുമേകും.