ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഹോണ്ട സിവിക്ക് വരുന്ന മാര്‍ച്ച് എട്ടിന് നിരത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. സിവികിന്റെ പത്താം തലമുറയാണ് ഹോണ്ട നിരത്തിലെത്തിക്കാനൊരുങ്ങുന്നത്. മുന്‍ തലമുറയെക്കാള്‍ കൂടുതല്‍ സൗകര്യങ്ങളോടെയും മികച്ച സംവിധാനങ്ങളോടെയും എത്തുന്ന പുതിയ സിവിക്കിന്റെ പ്രധാന എതിരാളികള്‍ ടൊയോട്ട കൊറോള, ഹ്യുണ്ടായി എലാന്‍ട്ര, സ്കോഡ ഒക്ടാവിയ എന്നീ സെഡാന് മോഡലുകളായിരിക്കും.
പിയാനോ ബ്ലാക്ക് ഗ്രില്‍, എല്‍ഇഡി ഹെഡ്ലൈറ്റ് ആന്‍ഡ് ഡിആര്‍എല്‍, ക്രോമിയം ആവരണം നല്‍കിയിരിക്കുന്ന ഫോഗ് ലാമ്പ് എന്നിവ വാഹനത്തിന്റെ മുന്‍വശത്തിന് മോഡി കൂട്ടുന്നു. പുതിയ ടെയില്‍ ലാമ്പ്, സ്കിഡ് പ്ലേറ്റ് നല്‍കിയിരിക്കുന്ന ബമ്പര്‍, ഷാര്‍ക്ക് ടൂത്ത് ആന്റിന എന്നിവയില്‍ മാറ്റം വരുത്തിയാണ് പിന്‍ഭാഗത്തെ അലങ്കരിച്ചിരിക്കുന്നത്.
7.0 ഇഞ്ച് ടച്ച് സ്ക്രീന്‍ ഡിസ്പ്ലേയും ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയുമുള്ള സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി, ലെതര്‍ ഫിനീഷിങ് ഇന്റീരിയര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റീയറിങ് എന്നിവ പുതിയ സിവിക്കില്‍ പ്രതീക്ഷിക്കാം. കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, എയര്‍ബാഗുകള്‍, എബിഎസ് എന്നിവ പുതിയ സിവിക്കിന് സുരക്ഷ ഒരുക്കുന്നു.
ഡീസല്‍, പെട്രോള്‍ എന്നീ രണ്ട് എന്ജിന് പതിപ്പുകള്‍ ഹോണ്ട സിവിക്കില്‍ പ്രതീക്ഷിക്കാം. ഒന്ന്, 1.8 ലിറ്റര്‍ ഐവിടെക് പെട്രോള്‍ എന്‍ജിനും മറ്റൊന്ന് 1.6 ലിറ്റര്‍ ഐഡിടെക് ഡീസല്‍ എന്‍ജിനും. പെട്രോള്‍ എന്ജിന് 138 ബിഎച്ച്പി കരുത്തും 176 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാനാവും. ഡീസല്‍ എന്ജിന് 118 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരിക്കും രണ്ടിലുമുണ്ടായിരിക്കുക.