വിപണിയില്‍ നിന്നും കൈവരിച്ച അംഗീകാരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ ഒരുങ്ങി ലംബോര്‍ഗിനി. ഇതിന് മുന്നോടിയായി സ്പോര്‍ട്സ് കാര്‍ ശ്രേണിയിലേക്ക് പുതിയൊരു മോഡലുമായി എത്തുകയാണ് ലംബോര്‍ഗിനി. ‘ഹുറാകാന് ഇവോ’ സ്പോര്‍ട്സ് കാര്‍ ആണ് നിരത്തിലേക്ക് എത്താനിരിക്കുന്ന ആ പുതിയ മോഡല്‍.
ഫെബ്രുവരി ഏഴിന് വാഹനം ഇന്ത്യയിലെത്തും. വിലവിവരങ്ങളെല്ലാം ഫെബ്രുവരി നാലിനായിരിക്കും കമ്പനി പ്രഖ്യാപിക്കുക. മുന്‍ മോഡലായ ഹുറാകാന്റെ പരിഷ്കരിച്ച പതിപ്പാണിത്. 5.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് വി 10 എന്‍ജിനാണ് വാഹനത്തിലുള്ളത്. 640 ബിഎച്ച്പി. കരുത്ത് നല്കുന്ന ഈ എന്‍ജിന്റെ പരമാവധി ടോര്‍ക് 600 എന്‍എമ്മാണ്.
ഒന്‍പതു സെക്കന്‍ഡുകൊണ്ട് 200 കിലോമീറ്റര്‍ വേഗമെടുക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. പരമാവധി വേഗം 323 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ലംബോര്‍ഗിനിയുടെ പുതിയ ഷാസിയിലാണ് ഹുറാകാന് ഇവോ ഒരുങ്ങുന്നത്. ലംബോര്‍ഗിനി ഡൈനാമിക്ക വെയ്കോലോ ഇന്റഗ്രേറ്റ (എല്ഡിവിഐ) എന്നു വിളിക്കാം. കാറിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്ന സെന്‍സറുകള്‍ ഇതിലുണ്ടാവും.
ഓള് വീല്‍ സംവിധാനത്തിലെ എന്‍ഹാന്‍സ്ഡ് ടോര്‍ക്ക് വെക്ടറിങ് സാങ്കേതികതയിലൂടെ വാഹനത്തിന്റെ നാലു വീലുകളിലേക്കും ആവശ്യത്തിനനുസരിച്ച് കരുത്ത് നല്കാന് കഴിയും. സെന്‍ട്രല്‍ കണ്‍സോളില്‍ 8.4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്ക്രീനുണ്ട്. ക്ലൈമെറ്റ് കണ്ട്രോള് മുതല്‍ അഡ്വാന്‍സ്ഡ് വോയ്സ് കമാന്‍ഡ് സംവിധാനവും ഈ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.