പ്രൗഢിയേറിയ ബൈക്കുകള്‍ ആരാധകര്‍ക്കായി സമ്മാനിച്ച റോയല്‍ എന്‍ഫീല്‍ഡ് രണ്ട് പുതിയ മോഡലുകള്‍ യുഎഇ വിപണിയില്‍ അവതരിപ്പിച്ചു. ഇരട്ട സിലിണ്ടറുള്ള ഈ മോഡലുകളെ 650 ട്വിന്‍സ് എന്നാണ് വിശേഷിപ്പിക്കുന്നത്. 648 സിസി എഞ്ചിന് ശേഷിയും, ഇരട്ട സിലിണ്ടറുമുള്ള കരുത്തരായ ഇന്റര്‍സെപ്റ്റര്‍ ഐഎന്‍ടി 650, കോണ്ടിനെന്റല് ജിടി 650 എന്നീ രണ്ട് ആഗോള മോഡലുകളെയാണ് യുഎഇ നിരത്തുകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് പരിചയപ്പെടുത്തുന്നത്.
ഇരു മോഡലുകളും ഫെബ്രുവരി മുതലാണ് ഷോറൂമിലെത്തുക. ഇന്റര്‍സെപ്റ്ററിന്റെ വില 19,999 ദിര്‍ഹം മുതലും കോണ്ടിനെന്റല് ജിടി 650ന് 20,399 ദിര്‍ഹം മുതലുമാണ് വില. ആദ്യം ലോകത്തെ തെരഞ്ഞെടുക്കെപ്പട്ട പത്ത് വിപണികളിലാണ് ഇവ പുറത്തിറക്കുക. ഇന്ത്യയിലേക്കും വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അവന്തി ഓട്ടാമൊബൈല്സിനാണ് ഇതിന്റെ വിപണന ചുമതല. എയര്‍, ഓയില്‍ കൂളിങ് സംവിധാനം 7250 ആര്‍പിഎമ്മില്‍, 47 എച്ച് പി പവര്‍ മുന്നിലും പിന്നിലും ഡിസ്ക്ബ്രേക്ക് എന്നിവ ഈ മോഡലുകളുടെ പ്രത്യേകതയാണ്.