ടൊയോട്ടയുടെ എസ്യുവി മോഡലായ ഫോര്‍ച്യൂണര്‍ അല്പം സ്പോര്‍ട്ടിയായി അവതരിക്കുന്നു. ടിആര്‍ഡി സ്പോര്‍ട്ടിവോ എന്ന പേരില്‍ തായ്ലാന്‍ഡിലെ നിരത്തിലാണ് ഈ വാഹനം എത്തിയിരിക്കുന്നത്. ഏതാനും പുതുമകളോടെ ഫോര്‍ച്യൂണറില്‍ മുമ്പ് നല്‍കിയിരുന്ന ഡിസൈന്‍ ശൈലി നിലനിര്‍ത്തിയാണ് സ്പോര്‍ട്ടിവോ എത്തിയിത്.
ഗ്രേ ആക്സെന്റുകളുടെ അകമ്പടിയോടെയുള്ള ബ്ലാക്ക് ഗ്രില്ല്, ബ്ലാക്ക്- ഗ്രേ ഫിനീഷിങ്ങിലുള്ള സ്കിഡ് പ്ലേറ്റ്, പുതിയ ഫോഗ് ലാമ്പ്, ഡിആര്‍എല്‍ ഉള്‍പ്പെടെയുള്ള ഹെഡ്ലാമ്പ് എന്നിവയാണ് മുന്നില്‍ സ്പോര്‍ട്ടി ഭാവം നല്‍കുന്നത്.
ടെയില്‍ ഗേറ്റില്‍ നല്‍കിയിട്ടുള്ള മെറ്റല്‍ ബാര്‍, ഡുവല്‍ ടോണ്‍ ബമ്പര്‍, സ്ഥാനം മാറിയ ഫോഗ് ലാമ്പ്, വലിയ റിഫ്ളക്ടര് എന്നിവയ്ക്കൊപ്പം പുതിയ ഡിസൈനിലുള്ള 20 ഇഞ്ച് അലോയി വീലുകളും ബ്ലാക്ക് ഫിനീഷിങ് റൂഫും സൈഡ് മിററും സ്പോര്ട്ടിവോയിലെ മാറ്റങ്ങളാണ്.
സ്പോര്‍ട്ടിവോയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത് റെഡ് ആന്‍ഡ് ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ഇന്റീരിയറാണ്. ബ്ലാക്ക് ഡാഷ്ബോര്‍ഡില്‍ റെഡ് ലൈനുകള്‍ നല്കിയിരിക്കുന്നതും ടിആര്‍ഡി ബാഡ്ജിങ് ഇന്‍സ്ട്രുമെന്റ് കണ്‍സോളും സവിശേഷതകളാണ്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ക്ലൈമറ്റ് കണ്ണ്ട്രോള് യൂണിറ്റും പഴയ മോഡലില്‍ ഉള്ളവയാണ്.
2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ ഓട്ടോമാറ്റിക് മാനുവല്‍ ഗിയര്‍ബോക്സിലും ടു വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് മോഡുകളിലുമാണ് ഈ വാഹനം എത്തിക്കുന്നത്. മഹീന്ദ്രയുടെ ഓള്‍ട്ടുറാസ്, ഫോര്‍ഡ് എന്‍ഡേവര്‍, സ്കോഡ കോഡിയാക്, ഇസുസു എംയു-എക്സ് തുടങ്ങിയ വാഹനങ്ങളുടെ എതിരാളിയായ സ്പോര്‍ട്ടിവോ ഇന്ത്യന്‍ നിരത്തുകളിലേക്ക് ഉടനെ എത്തിയേക്കുമെന്നാണ് പ്രതീക്ഷ.