നിരത്തിലിറങ്ങുന്ന പുതുപുത്തന്‍ റൈഡിംഗ് വാഹനങ്ങള്‍ സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായി ഹീറോ. ഇത്തവണ അഡ്വഞ്ചര്‍ ബൈക്ക് ശ്രേണിയിലേയ്ക്കാണ് ഹീറോ എക്സ്പള്‍സ് പരിചയപ്പെടുത്തുന്നത്. സുരക്ഷാ മാനദണ്ഡങ്ങളോടു കൂടി അവതരിപ്പിച്ചുള്ള മോട്ടോര്‍ സൈക്കിളാണ എക്സ്പള്‍സ്. 2018 ല്‍ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഈ വാഹനം അടുത്ത വര്‍ഷം ആദ്യം നിരത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
നിലവില്‍ വില്‍പ്പന അവസാനിച്ച കുഞ്ഞന്‍ അഡ്വേഞ്ചര്‍ ബൈക്കായ 150 സിസി ഇംപള്‍സിന്റെ അല്പം ഉയര്‍ന്ന വകഭേദമാണ് എക്സ്പള്‍സ്. കാഴ്ചയിലും ഇംപള്‍സുമായി ഏറെ സാമ്യമുണ്ട്. എന്നാല്‍ പുതിയ പ്ലാറ്റ്ഫോമിലാണ് നിര്‍മ്മാണം. ഫുള്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, ഉയരം കൂടിയ വിന്‍ഡ് ഷീല്‍ഡ്, ഉയര്‍ന്ന ഫ്രെണ്ട് മഡ്ഗാര്‍ഡ് സ്മാര്‍ട്ട് ഫോണ്‍ നാവിഗേഷന്‍, ഡിജിറ്റല്‍ കണ്‍സോള്‍, ലഗേജ് ട്രാക്ക് എന്നീ സംവിധാനങ്ങളുടെ അകമ്പടിയിലാണ് എക്സ്പള്‍സ് എത്തുന്നത്.
ലൈറ്റ് വെയ്റ്റ് അഡ്വേഞ്ചറിന് ഇണങ്ങുന്ന തരത്തില്‍ ഭാരം വളരെ കുറവാണ്. 140 കിലോഗ്രാം. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് സ്റ്റാന്റേഡായി നല്‍കും. എബിഎസ് ബ്രേക്കിങ് സംവിധാനവും ഉള്‍പ്പെടുത്തും. ഏത് പ്രതിലത്തിലും കുതിച്ചോടുന്ന എക്സ്പള്‍സിന് 200 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുക. 20 ബിഎച്ച്പി പവറും 18 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് എന്ജിന്. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. ഒരു ലക്ഷം രൂപ വിലയാകുമെന്ന് പ്രതീക്ഷിക്കുന്ന എക്സ്പള്‍സ്, റോയല്‍ എന്‍ഫീഡിന്റെ ഹിമാലയനോടാണ് മത്സരിക്കുന്നത്.