എക്സോസ്റ്റ് സംവിധാനത്തില്‍ അഗ്നിബാധയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി 10 ലക്ഷത്തോളം ഡീസല്‍ കാറുകള്‍ കൂടി തിരിച്ചുവിളിച്ചു പരിശോധിക്കാന്‍ ജര്‍മന്‍ നിര്‍മാതാക്കളായ ബി എം ഡബ്ല്യു തയാറെടുക്കുന്നു.
നിര്‍മാണ പിഴവ് സംശയിക്കുന്ന എക്സോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേഷന്‍ കൂളറില്‍ നിന്നു ഗ്ലൈക്കോള്‍ കൂളിങ് ഫ്ളൂയിഡ് ചോരാനുള്ള സാധ്യതയാണ് അപകടത്തിനു വഴി വയ്ക്കുന്നതെന്നാണു കമ്പനിയുടെ വിശദീകരണം. ഈ ഫ്ളൂയിഡിനൊപ്പം മറ്റു വസ്തുക്കള്‍ കൂടി കലരുന്നതോടെയാണു തീ പിടുത്തമുണ്ടാവുന്നതെന്നാണു ബി എം ഡബ്ല്യുവിന്റെ വിലയിരുത്തല്‍.