രണ്ടാം വരവില്‍ നിരത്തുകളില്‍ തരംഗമായ വാഹനമാണ് മാരുതിയുടെ എസ്-ക്രോസ്. പുറത്തിറക്കി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഒരു ലക്ഷമെന്ന നാഴികകല്ല് താണ്ടിയിരിക്കുകയാണ് ഈ വാഹനം. രണ്ടാം തവണ മാരുതി അവതരിപ്പിച്ച എസ്-ക്രോസില്‍ വളരെ ആകര്‍ഷകമായ ഡിസൈനിങ്ങിലാണ് എത്തിയത്. അതുകൊണ്ട് തന്നെ വില്‍പ്പനയില്‍ കുതിപ്പ് രേഖപ്പെടുത്തുകയും ക്രോസ് ഓവര്‍ വിപണിയുടെ 16 ശതമാനം കൈപ്പിടിയിലൊതുക്കാനും ഈ വാഹനത്തിനായി.
മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സ വഴിയാണ് മെയ്ഡ് ഇന്‍ ഇന്ത്യ എസ്-ക്രോസിന്റെ നിരത്തിലെത്തുന്നത്. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ വകഭേദങ്ങളിലെത്തുന്ന എസ്-ക്രോസിലെ നെക്സ ബ്ലൂ എന്ന നിറത്തിലുള്ള വാഹനമാണ് ഏറ്റവുമധികം വിറ്റഴിഞ്ഞത്. ക്രോം ആവരണത്തിലുള്ള ഗ്രില്‍, എല്‍ഇഡി ഹെഡ്ലാംമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ബംമ്പര്‍, റിയര്‍ ബംമ്പര്‍ എന്നിവയിലെല്ലാം മാറ്റങ്ങളുണ്ട്.
ആഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പുതുമ. 17 ഇഞ്ച് അലേയി വീല്‍ സ്പോര്‍ട്ടി ലുക്ക് വര്‍ധിപ്പിക്കും. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് വാഹനം ലഭ്യമാകുക. 1.3 ലിറ്റര്‍ എഞ്ചിന് 5 സ്പീഡ് മാനുവല്‍ ട്രാന്സ്മിഷനില് 88.47 എച്ച് പി കരുത്തും 200 എന്‍എം ടോര്‍ക്കുമേകും.
ഡ്യുവല്‍ ഫ്രെണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി എന്നിവ എസ്-ക്രോസിന് കൂടുതല്‍ സുരക്ഷ ഒരുക്കും. സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗ്, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം തുടങ്ങി സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ടാകും. നെക്സ ബ്ലൂ, പേള്‍ ആര്‍ക്ടിക്, കഫീന്‍ ബ്രൗണ്‍, പ്രീമിയം സില്‍വര്‍, ഗ്രാനൈറ്റ് ഗ്രേ എന്നീ നിറങ്ങളിലാണ് എസ്-ക്രോസ് പുറത്തിറങ്ങുന്നത്.