നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പുതിയ ഭാവത്തില്‍ സാന്‍ട്രോ വിപണിയിലെത്തി. ഒക്ടോബര്‍ 10 മുതല്‍ ബുക്കിങ് ആരംഭിച്ച സാന്‍ട്രോയ്ക്ക് ഇതിനോടകം 23,000-ത്തിലറെ ബുക്കിങും ലഭിച്ചിട്ടുണ്ട്. ആകെ അഞ്ചു വകഭേദങ്ങളുള്ള (ഡി-ലൈറ്റ്, ഇറ, മാഗ്ന, സ്പോര്‍ട്സ്, ആസ്റ്റ) സാന്‍ട്രോയ്ക്ക് 3.89 ലക്ഷം രൂപ മുതല്‍ 5.64 ലക്ഷം രൂപ വരെയാണ് ഡല്‍ഹി എക്സ്ഷോറൂം വില. ഇതില്‍ മാഗ്ന, സ്പോര്‍ട്സ് വകഭേദങ്ങള്‍ മാത്രമാണ് ഓട്ടോമാറ്റിക്, സിഎന്‍ജി ഓപ്ഷനില്‍ ലഭ്യമാകുക. ഡി-ലൈറ്റ്, ഇറ, ആസ്റ്റ എന്നിവയ്ക്ക് പെട്രോള്‍ എന്‍ജിനില്‍ മാനുവല്‍ ട്രാന്സ്മിഷന് മാത്രമേയുള്ളു.
ഗ്രാന്റ് ഐ 10 മോഡലിനോട് ചെറിയ സാമ്യമുള്ളതാണ് സാന്‍ട്രോയുടെ സ്റ്റൈലിഷ് പുറംമോടി. 7.0 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തെ പ്രധാന ആകര്‍ഷണം. ആപ്പില്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ ഇതിലുണ്ട്. ടച്ച് സ്ക്രീനിന് പുറമെ സ്വിച്ചുകളും ഇതില്‍ നല്‍കിയിട്ടുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ വശങ്ങളിലായി വലിയ എസി വെന്റുകളും ഡാഷ്ബോര്‍ഡിന്റെ വശങ്ങളിലായി ആഡംബര ഭാവമുള്ള വെന്റുകളും ഒരുക്കിയിട്ടുണ്ട്.
സെന്റര്‍ കണ്‍സോളില്‍ എസി നോബുകള്‍, ഹസാഡസ് ലൈറ്റ് സ്വിച്ചും ചിട്ടയായി ക്രമീകരിച്ചിരിക്കുന്നു. രണ്ട് അനലോഗ് മീറ്ററും ഒരു മള്‍ട്ടി ഇന്‍ഫോ ഡിസ്പ്ലേയും ഉള്‍പ്പെടുന്നതാണ് സാന്ട്രോയിലെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ആവശ്യമായ മികച്ച ലെഗ്റൂമും പിന്നിലുണ്ട്. മോഡേണ്‍ സ്റ്റൈലിഷ് ടോള്‍ ബോയ് ഡിസൈനിലാണ് സാന്‍ട്രോയുടെ നിര്‍മ്മാണം. പഴയ സാന്‍ട്രോയെക്കാള്‍ നീളവും വീതിയും പുതിയ മോഡലിനുണ്ട്. സില്‍വര്‍, വൈറ്റ്, ഗ്രേ, ബീജ്, ബ്ലൂ, ഗ്രീന്‍ എന്നീ ഏഴ് നിറങ്ങളിലാണ് പുതിയ സാന്‍ട്രോ വിപണിയിലെത്തുന്നത്.
3610 എംഎം നീളവും 1645 എംഎം വീതിയും 1560 എംഎം ഉയരവും 2400 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 160 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 14 ഇഞ്ച് സ്റ്റീലാണ് വീല്‍. ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. പെട്രോളിനൊപ്പം സിഎന്‍ജി പതിപ്പും പുത്തന്‍ സാന്‍ട്രോയ്ക്കുണ്ട്. 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് സാന്‍ട്രോയ്ക്ക് കരുത്തേകുന്നത്.
500 ആര്‍പിഎമ്മില്‍ 69 ബിഎച്ച്പി പവറും 4500 ആര്‍പിഎമ്മില്‍ 99 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് ഈ എന്ജിന്. 20.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഇതില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. സിഎന്‍ജി പതിപ്പ് 5500 ആര്‍പിഎമ്മില്‍ 59 ബിഎച്ച്പി പവറും 4500 ആര്‍പിഎമ്മില്‍ 84 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. 30.5 കിലോമീറ്റര്‍ മൈലേജാണ് ഫാക്ടറി ഫിറ്റഡ് സിഎന്‍ജി വകഭേദത്തില്‍ കമ്പനി പറയുന്നത്.