ഒരുകാലത്ത് നിരത്തിലെ താരമായിരുന്നു ക്ലാസിക് ജാവ മോട്ടോര്‍സൈക്കിള്‍ ഒരിടവേളയ്ക്ക് ശേഷം പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചെത്തുന്നു. നവംബര്‍ 15-ന് ജാവ ബൈക്കുകള്‍ നിരത്തിലെത്തിക്കുമെന്നാണ് മഹീന്ദ്രയുടെ ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചിരിക്കുന്നത്.
1970 കാലഘട്ടത്തില്‍ നിരത്തിലുണ്ടായിരുന്നു ജാവ ബൈക്കുകളോട് സാദൃശ്യമുള്ള ഡിസൈനിലായിരുക്കും ഈ തലമുറയിലെ ബൈക്കുകളും നിരത്തിലെത്തിക്കുക. പഴയ ക്ലാസിക് ടൂ സ്ട്രോക്ക് എന്ജിന് സമാനമായി ട്വിന്‍ എക്സ്ഹോസ്റ്റ് ആയിരിക്കും പുതിയ ജാവയുടെ പ്രധാന ആകര്‍ഷണം. മഹീന്ദ്രയുടെ മധ്യപ്രദേശിലെ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നാണ് ജാവ ബൈക്കുകള്‍ പുറത്തിറക്കുക.
293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് പുതിയ ജാവയ്ക്ക് കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്ജിന്. മലിനീകരണ നിയന്ത്രണ നിലവാരത്തില്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതാണ് എന്ജിതന്. 6 സ്പീഡാണ് ഗിയര്‍ബോക്സ്. ഇന്ത്യയിലെത്തുമ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലായിരിക്കും ജാവയുടെ പ്രധാന എതിരാളി.