മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ അട്ടിമറിച്ചതിന് ഓഡിക്ക് പിഴ. ഡീസല്‍ വാഹനങ്ങളില്‍ കൃത്രിമം കാട്ടി പുക മലിനീകരണം കുറച്ചുകാണിച്ചതിനാണ് ഓഡിക്ക് മ്യൂണിക് പ്രോസിക്യൂട്ടര്‍ 92.7 കോടി ഡോളര്‍ പിഴ വിധിച്ചത്.
യുഎസ്സില്‍ വിറ്റ വാഹനങ്ങള്‍ക്കാണ് പിഴ. മ്യൂണിക് പ്രോസിക്യൂട്ടറാണ് കമ്പനിക്ക് പിഴ നല്‍കിയത്. 1.1 കോടി കാറുകളില്‍ കൃത്രിമ നടത്തിയതായി കമ്പനി സമ്മതിക്കുകയും ചെയ്തു. ഫോക്സ്വാഗന്റെ ആഡംബര കാര്‍ ബ്രാന്‍ഡാണ് ഔഡി.