സ്കൂട്ടറുകള്‍ക്കിടയില്‍ താരമായി ഒറ്റ ചാര്‍ജ്ജില്‍ 120 കിലോ മീറ്റര്‍ ഓടുന്ന കിടിലന്‍ സ്കൂട്ടര്‍. ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ വൈദ്യുത ഇരുചക്രവാഹന നിര്‍മാതാക്കളായ ഒകിനാവ സ്കൂട്ടേഴ്സിന്റെ റിഡ്ജ് പ്ലസ് സ്കൂട്ടറാണ് പുതിയ താരം. വൈദ്യുത സ്കൂട്ടറായ റിഡ്ജിന്റെ പുതിയ പതിപ്പാണ് റിഡ്ജ് പ്ലസ്.
64,988 രൂപയാണു സ്കൂട്ടറിന്റെ എക്സ് ഷോറൂം വില. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാന്‍ സ്കൂട്ടറിനു കഴിയും. 150 കിലോഗ്രാമാണ് പരമാവധി ഭാരവാഹക ശേഷി. ലൂസന്റ് ഓറഞ്ച്/മാഗ്ന ഗ്രേ, മിഡ്നൈറ്റ് ബ്ലൂ നിറങ്ങളില്‍ വാഹനം ലഭ്യമാവും.
800 വാട്ട് മോട്ടോറുമായെത്തുന്ന ലിതിയം അയോണ്‍ ബാറ്ററിയാണ് വാഹനത്തിന്റെ ഹൃദയം. സ്കൂട്ടറിലെ ബാറ്ററി അനായാസം ഊരിയെടുക്കാവുന്ന വിധത്തിലാണ് രൂപകല്‍പ്പനയെന്നതാണ് പ്രത്യേകത. ബാറ്ററി ഊരിയെടുത്ത് വീട്ടിലെത്തിച്ച് അനായാസം ചാര്‍ജ് ചെയ്യാം.
ആന്റി തെഫ്റ്റ് അലാം, കീ രഹിത എന്‍ട്രി, ഫൈന്‍ഡ് മൈ സ്കൂട്ടര്‍, അലോയ് വീല്‍, ട്യൂബ്രഹിത ടയര്‍, ടെലിസ്കോപിക് സസ്പെന്ഷന് സൗകര്യം തുടങ്ങിയവയൊക്കെ പ്ലസ് പതിപ്പിലുണ്ട്. കൂടാതെ ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിങ് സിസ്റ്റം എനര്‍ജി റീജനറേഷന്‍ സംവിധാനവുമുണ്ട്.