രൂപത്തിലും ഭാവത്തിലും ആരാധകരെ അമ്പരപ്പിച്ച് പുതിയ സാന്‍ട്രോ. വിപണി കീഴടക്കാനായി ലക്ഷ്യമിടുന്ന പുതിയ സാന്‍ട്രോയുടെ രൂപഭാവത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്തായാലും ഒക്ടോബര്‍ 23 ന് പുത്തന്‍ സാന്‍ട്രോ വിപണിയില്‍ വില്പനയ്ക്കെത്തും.
കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഹ്യുണ്ടായിയുടെ പ്രയത്നമാണ് പുതിയ സാന്‍ട്രോ. കാറിന് ആധുനിക ശൈലി നല്‍കാനുള്ള ഹ്യുണ്ടായിയുടെ ശ്രമങ്ങള്‍ ഫലം കണ്ടതായി കാണാം. താഴേക്ക് ഒഴുകി വീഴും പോലുള്ള കമ്പനിയുടെ സിഗ്നേച്ചര്‍ കസ്കേഡിംഗ് ഗ്രില്ലാണ് സാന്ട്രോയില് ഒരുങ്ങുന്നത്. ഹെഡ്ലാമ്പുകള്‍ക്ക് വലുപ്പം നഷ്ടപ്പെട്ടു; പിറകിലേക്ക് അല്പം വലിഞ്ഞ് സ്വെപ്റ്റ്ബാക്ക് ശൈലിയിലാണ്. ആധുനിക ശൈലി പുത്തന്‍ സാന്‍ട്രോയ്ക്ക് ഇല്ലെന്ന് ഇനി ആരും പറയില്ല