മുബൈ: ടാറ്റ ടിഗോറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം ഹൃതിക് റോഷനെ നിയമിച്ചു. പുത്തന്‍ ടിഗോര്‍ ഒക്ടോബര്‍ 10ന് വിപണിയിലെത്തും. ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായിട്ടാണ് ടാറ്റ പുതിയ ടിഗോറിനെ നിരത്തിലെത്തിക്കുന്നത്.
അതേസമയം, ബോളിവുഡിലെ സ്റ്റൈലന്‍ താരം ഹൃതിക് റോഷനെ തങ്ങളുടെ ഏറ്റവും പുതിയ ടാറ്റ ടിഗോറിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി നിയമിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍ യൂണിറ്റ് പ്രസിഡന്റ് മായന്‍ പരീഖ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.