നിലമ്പൂര്‍: മരത്തിന്റെ ശിഖരം തലയില്‍ ഒടിഞ്ഞു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. നിലമ്പൂരിലാണ് സംഭവം. അകമ്പാടം ആനപ്പാറ കളത്തിങ്ങല്‍തൊടി അബ്ദുല്‍ നാസര്‍ ആണ് മരിച്ചത്.
അമ്പത്തിനാല് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 7.30ന് ആണ് അപകടം.അകമ്പാടം നമ്പൂരിപ്പൊട്ടിയില്‍ സ്വകാര്യ എസ്റ്റേറ്റില്‍ റബര്‍മരം മുറിക്കവെയാണ് അപകടം സംഭവിച്ചത്.
also read; 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി നോറ ഫത്തേഹിയെ പോലീസ് ചോദ്യം ചെയ്തു
ശിഖരത്തില്‍ കയര്‍ കെട്ടി അബ്ദുല്‍ നാസര്‍ മരത്തിന്റെ ചുവടു വാളുകൊണ്ടു മുറിച്ചു തുടങ്ങി. കേടുണ്ടായിരുന്ന ശിഖരം ഒടിഞ്ഞ് അബ്ദുല്‍ നാസറിന്റെ തലയില്‍ വീണു.
ദേഹത്തുനിന്നു ശിഖരം മറ്റു തൊഴിലാളികള്‍ എടുത്തു മാറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: റിന്‍ഷാദ്, അര്‍ഷാദ്, റിന്‍ഷ. മരുമകന്: ജാബിറലി.