തേഞ്ഞിപ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പുലർച്ചെ വീട്ടിൽനിന്നു വിളിച്ചിറക്കി നാടുവിടാനുള്ള ശ്രമത്തിനിടെ കാർ മറിഞ്ഞ് അപകടം. സംഭവത്തിൽ, കാക്കത്തടം സ്വദേശിയായ 18കാരൻ എ.പി.അബ്ദുൽ ഹസീബിനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹ സമ്മാനങ്ങൾ വേണ്ട, സ്നേഹോപഹാരങ്ങൾ അഗതിമന്ദിരങ്ങൾക്ക് കൈമാറണം; കുറിപ്പുമായി ആര്യാ രാജേന്ദ്രൻ
പെൺകുട്ടിയുമായി പോകുമ്പോൾ പാത്തിക്കുഴി പാലത്തിനു സമീപം പട്രോളിങ്ങിനിറങ്ങിയ പോലീസ് സംഘത്തിനു മുന്നിൽപെടുകയായിരുന്നു. വേഗം കൂട്ടിയ കാർ റോഡരികിലേക്കു മറിഞ്ഞു. പ്രതിയും പെൺകുട്ടിയും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഇരുവർക്കും നിസാര പരിക്കുകളൊള്ളൂ. എസ്ഐ എൻ.ശ്രീജിത്തും സിപിഒ റഫീഖ് മഞ്ഞറോടനും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.