തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
also read: ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ സഹോദരിയെ കാണാൻ പോയ പതിനെട്ടുകാരൻ ബസിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു!
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലര്‍ട്ടുള്ളത്. വ്യാഴാഴ്ച കോട്ടയം, ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് ആണ്.
വെള്ളിയാഴ്ച ഇടുക്കിയില്‍ മാത്രവും. കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് ഇന്ന് തടസമില്ല. ഓഗസ്റ്റ് 24 മുതല്‍ 26 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മല്‍സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.