കോട്ടയം: സ്വര്‍ണക്കടയില്‍ നിന്ന് രണ്ടുപവന്റെ മാല മോഷ്ടിച്ച് മുങ്ങിയയാള്‍ പിടിയില്‍. ചങ്ങനാശേരിയിലെ സ്വര്‍ണക്കടയില്‍ നിന്ന് രണ്ടുപവന്റെ മാല മോഷ്ടിച്ച കര്‍ണാടക സ്വദേശിയാണ് പിടിയിലായത്. പ്രതി മാല പണയം വച്ച് കിട്ടിയ പണവുമായി ബാംഗ്ലൂരിലേക്ക് കടന്നിരുന്നു.
കുടക് സ്വദേശി റിച്ചാര്‍ഡ് .കെ .എസാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പ്രതി സ്വര്‍ണക്കടയില്‍ എത്തുകയും രണ്ട് പവന്റെ മാല ആവശ്യപ്പെട്ടുകയും ചെയ്തു. മാല കിട്ടിയതോടെ ബ്രേസ്ലെറ്റ് കൂടി വേണമെന്ന് റിച്ചാര്‍ഡ് കടയുടമയോട് ആവശ്യപ്പെട്ടു.
also read: വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ട്രയല്‍ റൂമില്‍ ഒളികാമറ, ജീവനക്കാരന് അറസ്റ്റില്‍
അതെടുക്കാന്‍ കടയുടമ തിരിഞ്ഞപ്പോള്‍ മാലയുമായി പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നു. ചങ്ങനാശേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തിയ പ്രതി മാല പണയം വച്ച് കിട്ടിയ പണവുമായി ബാംഗ്ലൂരിലേക്ക് കടന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തികിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.