മഴ പെയ്യാത്തതിന് മഴയുടെ ദേവനെന്ന് വിശ്വസിക്കപ്പെടുന്ന ഇന്ദ്ര ദേവനെതിരെ പരാതി നല്കി കര്ഷകന്. ഉത്തര്‍പ്രദേശിലാണ് സംഭവം. സുമിത് കുമാര്‍ യാദവ് എന്ന കര്‍ഷകനാണ് പരാതി നല്‍കിയത്. ഗോണ്ട ജില്ലയിലെ ഒരു മുതിര്‍ന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ് പരാതിയെ കുറിച്ച് പറഞ്ഞത്.
ശനിയാഴ്ച പരാതി പരിഹാര ദിവസമായിരുന്നു. ആ സമയത്താണ് കര്ഷകന് റെവന്യൂ ഓഫീസറായ എന്‍.എന്‍ വര്‍മയ്ക്ക് പരാതി നല്‍കിയത്. പ്രദേശത്ത് ആവശ്യത്തിന് മഴ ഇല്ലെന്നും മഴയുടെ ദേവനെന്ന് വിശ്വസിക്കപ്പെടുന്ന ഇന്ദ്ര ദേവനെതിരെ നടപടി എടുക്കണം എന്നുമായിരുന്നുവത്രെ പരാതിയില്‍.
also read: മെഡിക്കല്‍ കോളേജില്‍ നഴ്സായി ആള്‍മാറാട്ടം, യുവതി അറസ്റ്റില്‍
പരാതിയില്‍, മഴ ഇല്ലാത്തതിനാല്‍ അത് പ്രദേശത്തെ ആളുകളുടെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളെല്ലാവരും മഴയില്ലാത്തതു കാരണം വളരെ അധികം വിഷമത്തിലാണ്. അതിനാല്‍ ഞാന്‍ അങ്ങയോട് ഇന്ദ്ര ഭഗവാനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുന്നു എന്നാണ് അദ്ദേഹം പരാതിയില്‍ എഴുതിയിരുന്നത്.
കത്ത് വായിക്കുക പോലും ചെയ്യാതെ തഹസില്‍ദാര്‍ അത് ഡിഎമ്മിന് കൈമാറി. ഇത്തരം ഒരു പരാതി ഫോര്‍വേഡ് ചെയ്തതിനെ കുറിച്ച് അദ്ദേഹം ചോദ്യം ചെയ്തു. ഏതായാലും കത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി തീര്‍ന്നു. കത്ത് വ്യാജമായിരുന്നു എന്നും അങ്ങനെയൊരു പരാതി താന്‍ ഫോര്‍വേഡ് ചെയ്തിട്ടില്ല എന്നുമാണ് ഓഫീസര്‍ പറയുന്നത്. എന്‍ എന്‍ വര്‍മ ഏതായാലും കത്തിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.