കണ്ണൂര്‍: വീട്ടിലെ ശുചിമുറിയില്‍ അധ്യാപകന് കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലാണ് സംഭവം. ടാഗോര്‍ വിദ്യാനികേതന്‍ എച്ച്എസ്എസിലെ അധ്യാപകന് കൂവോട് കല്ലാവീട്ടില്‍ കെ വി വിനോദ് കുമാറാണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.
ശുചിമുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ വിനോദിനെ ഭാര്യയാണ് കണ്ടത്. ശുചിമുറിയില്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും വിനോദിനെ കാണാതായതോടെ ഭാര്യ അന്വേഷിച്ച് ചെന്നപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ നിലവിളി കേട്ട് ബന്ധുക്കളും അയല്‍വാസികളും ഓടിയെത്തി.
വിനോദിനെ ഉടന്‍ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും. സംസ്കാരം വൈകിട്ട് കൂവോട് പടിഞ്ഞാറ് പൊതു ശ്മശാനത്തില്‍. ഭാര്യ കൃഷ്ണവേണി, മകള്‍ സിയ ലക്ഷ്മി.