മുപ്പത്തിയേഴ് വയസ്സന്റെ പ്രായവ്യത്യാസമുള്ള ദമ്പതികള്‍ ഇപ്പോള്‍ ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. 24 -കാരനായ ഖുറാന് മക്കെയ്നും 61 -കാരിയായ ചെറില്‍ മക്ഗ്രെഗറും ഇതിന് വേണ്ടി ഒരു കോടി രൂപ മുടക്കാന്‍ പോലും തയ്യാറാണെന്ന് പറയുകയാണ്.
2021 സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹം. 2023ഓടെ വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ ലഭിക്കുന്നതിനായി 1.14 കോടി രൂപ നല്കാന് തയ്യാറാവും എന്ന് ഇരുവരും അറിയിക്കുകയായിരുന്നു. ‘വാടകഗര്ഭപാത്രത്തിനായി 5,73,419 മുതല്‍ -1,14,68,398 വരെ വിലവരും. ഞങ്ങള്‍ക്ക് അനുയോജ്യമായ വാടകഗര്‍ഭപാത്രം കണ്ടെത്താനാവുന്നതില് സന്തോഷമുണ്ട്. 2023 -ലെ വസന്തത്തിന്റെ അവസാനത്തോടെ കുഞ്ഞ് എത്തും’. ഖുറാന് പറയുന്നു.
ഖുറാന്റെ ആദ്യത്തെ കുഞ്ഞാണ്. ചെറിലിന് നേരത്തെ ഏഴ് മക്കളും 17 കൊച്ചുമക്കളുമുണ്ട്. താന്‍ ആകാംക്ഷയോടെയാണ് തന്റെ കുഞ്ഞിനെ കാത്തിരിക്കുന്നത്. താന്‍ ജീവിതത്തില്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത് തന്റെ സ്നേഹഭാജനത്തോടൊപ്പം ഒരു കുടുംബമാണ്’ എന്ന് ഖുറാന് പറയുന്നു.
‘പുതിയൊരു കുഞ്ഞിനെ കൂടി കാത്തിരിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. തന്റെയും കുടുംബത്തിന്റെയും ഈ പുതിയ യാത്ര തുടങ്ങാന്‍ കാത്തിരിക്കുകയാണ്. കുഞ്ഞിന് വേണ്ടി ഇപ്പോള്‍ തന്നെ ഷോപ്പിംഗ് നടത്താം എന്നാണ് കരുതുന്നത്. ഒരു ബേബി ഷവറിനെ കുറിച്ചും ആലോചിക്കുന്നുണ്ട്’ എന്ന് ചെറില്‍ പറഞ്ഞു.
പലപ്പോഴും ചെറില്‍ ഖുറാന്റെ മുത്തശ്ശിയാണ് എന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ‘ഒരുപാട് പൊസിറ്റീവും നെഗറ്റീവും ആയ കമന്റ്സ് വരാറുണ്ട്. അതില്‍ ഏറ്റവും വേദനിപ്പിച്ച കമന്റ് പണത്തിന് വേണ്ടിയാണ് താന്‍ ചെറിലിനെ സ്നേഹിച്ചത്’ എന്നുള്ളതായിരുന്നു എന്ന് ഖുറാന് പറയുന്നു.