പനജി: കോളേജ് അധ്യാപികയെ കൊലപ്പെടുത്തിയ ജിംനേഷ്യം പരിശീലകന് അറസ്റ്റില്‍. ഗോവയിലാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ ഗൗരവ് ബിദ്ര(36)യെ ഓള്‍ഡ് ഗോവ പോലീസാണ് അറസ്റ്റ് ചെയ്തത്. കോര്‍ലിം സ്വദേശിനിയും ഖണ്ടോല ഗവ. കോളേജിലെ പ്രൊഫസറുമായ ഗൗരി ആചാരി(35) ആണ് കൊല്ലപ്പെട്ടത്.
സൗഹൃദത്തില്‍നിന്ന് പ്രൊഫസര്‍ പിന്മാറിയതാണ് കൊലപാതകത്തിന് കാരണമായത്. രാവിലെ കോളേജിലേക്ക് പോയ മകള്‍ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞ് ഗൗരിയുടെ മാതാവ് പരാതി നല്‍കിയതോടെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്.
also read: ഒപ്പം കൂടിയിട്ട് 10 വര്‍ഷം, ഒടുവില്‍ റിട്ട എഎസ്ഐയുടെ മൃതദേഹത്തിനും കാവലായി വളര്‍ത്തുനായ
ഗൗരി സഞ്ചരിച്ച വഴികളിലൂടെ അന്വേഷണം നടത്തിയ പോലീസ് സംഘം ഇവരുടെ നാനോ കാര്‍ വഴിയരികില്‍ കണ്ടെത്തി. ഇതിനിടെ, യുവതിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും പോലീസ് ശേഖരിച്ചു. തുടര്‍ന്നാണ് ഗൗരവ് ബിദ്രയുടെ നമ്പറില്‍നിന്ന് യുവതിയുടെ ഫോണിലേക്ക് നിരന്തരം കോളുകളും സന്ദേശങ്ങളും വന്നതായി കണ്ടെത്തിയത്.
ഇതോടെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. കഴിഞ്ഞമാസം മുതല്‍ യുവതി ഗൗരവില്‍നിന്ന് അകലം പാലിച്ചു. ഗൗരവുമായുള്ള സൗഹൃദം തുടരാന്‍ താത്പര്യമില്ലെന്നും തുറന്നുപറഞ്ഞു. ഇതോടെയാണ് ഗൗരവിന് യുവതിയോട് പക ആരംഭിച്ചതെന്നും ഈ പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.