ചെന്നൈ: തമിഴ്നാട്ടില്‍ നവജാതശിശുവിനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി തിന്നു. മധുരയ്ക്കു സമീപം ഉസിലംപെട്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം. രക്തക്കറയുള്ള തുണി തെരുവുനായ്ക്കള്‍ കടിച്ചു തിന്നുന്നതു കണ്ട് സംശയം തോന്നിയ പരിസരവാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ഉസിലംപെട്ടി തേനി റോഡിലുള്ള പൊന്നുസാമി തിയേറ്ററിനു മുന്നിലാണ് ശരീരത്തിന്റെ മുക്കാല്‍ ഭാഗവും കടിച്ചു തിന്ന നിലയില്‍ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പരിസരവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് തുണി തുറന്നു നോക്കുമ്പോള്‍ ശരീരം മുക്കാല്‍ഭാഗത്തോളം നായ്ക്കള്‍ കടിച്ചു തിന്ന നിലയിലായിരുന്നു.
കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ കേസെടുത്ത പൊലീസ്, ആരാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. പൊന്നുസാമി തിയേറ്ററിനു പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.