സൂറത്ത്: സ്നേഹ ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ട് രക്ഷാബന്ധന് ആഘോഷിക്കുന്ന തിരക്കിലാണ് ഉത്തരേന്ത്യക്കാര്‍. പല വര്‍ണത്തിലും വിലയിലുമുള്ള രാഖികള്‍ നിറഞ്ഞു കഴിഞ്ഞു. ഇവയില്‍ ഞെട്ടിക്കുകയാണ് സൂറത്തിലെ ഡയമണ്ട് സിറ്റിയിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന രാഖി.
സ്വര്‍ണത്തില്‍ മുങ്ങിയ രാഖിയില് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ഉത്തര്‍പ്രദേശ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെയും ചിത്രങ്ങളാണ് ആലേപനം ചെയ്തിട്ടുള്ളത്. 50,000 മുതല്‍ 70,000 രൂപ വരെയാണ് ഈ സ്വര്‍ണ രാഖിയുടെ വില. ആകെ നിര്‍മ്മിച്ച 50 രാഖികളില്‍ 47 എണ്ണവും വിറ്റുപോയി.
രാഖി നിര്‍മ്മിച്ച് നല്‍കുന്നതിനായി ഓര്‍ഡറുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും കടയുടമ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി. അതേസമയം, ബിജെപി നേതാക്കന്മാരുടെ ചിത്രം പതിച്ച രാഖികള്‍ ഇതാദ്യമായല്ല പുറത്തിറക്കുന്നത്. നേരത്തെ വാരണാസിയിലും നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച രാഖികള്‍ രക്ഷാബന്ധനോട് അനുബന്ധിച്ച് പുറത്തിറക്കിയിരുന്നു.