കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട സൈബർ ഹാക്കർ സായ് ശങ്കറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുന്നു. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ സഹായിച്ചെന്ന് കരുതുന്നയാളാണ് സായ്. ദിലീപിൽ നിന്ന് ഇയാൾ എത്ര തുക കൈപ്പറ്റിയെന്ന് കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ പരിശോധന.
also read-ഡിവൈഡറിലിടിച്ച് കാർ വഴിയാത്രക്കാരിയുടെ മുകളിലേക്ക് മറിഞ്ഞ് അപകടം; നടി ഗായത്രി മരിച്ചു
അന്വേഷണ ഉദ്യോഗസ്ഥനെ സായ് ശങ്കർ തോക്കുമായി പിന്തുടർന്നതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ബൈജു പൗലോസിനെയാണ് പിന്തുടർന്നത്.
ബൈജു പൗലോസിന്റെ മൊബൈൽ ടവർ ലൊക്കേഷൻ സായ് ശങ്കർ പരിശോധിച്ചിരുന്നു. സായ് ശങ്കറെ ദിലീപുമായി ബന്ധപ്പെടുത്തിയത് അഭിഭാഷകനെന്നും ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി.