കൊട്ടാരക്കര: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ മോഷണം നടത്തിയ നാടോടി സ്ത്രീകള്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശികളാണ് അറസ്റ്റിലായത്. മാലീശ്വരി (25), ദേവി (25) എന്നിവരെയാണ് കൊട്ടാരക്കര െപോലീസ് പിടികൂടിയത്.
ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് നാടോടി സ്ത്രീകള്‍ അറസ്റ്റിലായത്. പന്തളം സ്വദേശിനിയായ വീട്ടമ്മയുടെ ഷോള്‍ഡര്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്.
പന്തളത്ത് നിന്ന് തെങ്കാശിയിലേക്ക് പോകുന്നതിനായി കെ.എസ്.ആര്.ടി.സി ബസില്‍ കയറിയ വീട്ടമ്മ കൊട്ടാരക്കര ബസ്സ്റ്റാന്‍ഡില്‍ ഇറങ്ങിയ സമയത്താണ് മോഷണശ്രമം നടന്നത്. എസ്.ഐ സുദര്‍ശന കുമാര്‍, എസ്.ഐ ഹബീബ്, സി.പി.ഒ ശുഭ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.