പാലക്കാട്: രണ്ടു മക്കളും പഠനാവശ്യത്തിനായി ഉക്രൈനിൽ താമസമാക്കിയ പാലക്കാട്ടെ മാതാപിതാക്കൾ ആശങ്കയിലാണ്. തങ്ങളുടെ മക്കൾ ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്നതിന്റെ ആശങ്ക മാധ്യമങ്ങളുമായി പങ്കുവെച്ചിരിക്കുകയാണ് പാലക്കാട് വലിയ പാടത്തെ സുരേഷ് കുമാറും ഭാര്യ അർച്ചനയും.
അടുത്തമാസം നാട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുകയായിരുന്നു ഇവരുടെ മക്കളായ ഗിരീഷ് മേനോനും ലക്ഷ്മിയും. ചെർണവ്സ്കിയിൽ മെഡിക്കൽ വിദ്യാർത്ഥികളാണ് ഇരുവരും.
ALSO READ- ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഉടനെത്തിക്കും; വ്യോമപാത അടച്ചത് തിരിച്ചടി, കൂടുതൽ വെളിപ്പെടുത്താനാകില്ല: വിദേശകാര്യ സഹമന്ത്രി
അതേസമയം, മക്കൾ വീഡിയോ കോളിൽ ബന്ധപ്പെടുന്നുണ്ട് എന്നതാണ് സുരേഷ് കുമാറിന്റേയും ഭാര്യയുടേയും ഏക ആശ്വാസം. എത്രയും പെട്ടെന്ന് മക്കളെ നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്നാണ് ഇവർക്ക് പറയാനുള്ളത്.