ഒന്നരവർഷം ആത്മാർത്ഥതയോടെ പ്രണയിച്ചയാളുടെ കൈയ്യിൽ നിന്നും തേപ്പ് കിട്ടിയെന്ന് തുറന്ന് പറഞ്ഞ് നടി അമൃത നായർ.കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ശ്രദ്ധേയായ നടിയാണ് അമൃത നായർ. ആറ് വർഷം മുമ്പാണ് സംഭവമെന്നും ഒന്നര വർഷത്തോളം ഉണ്ടായിരുന്ന പ്രണയത്തിന്റെ കടുപ്പത്തിൽ അയാളുടെ പേര് കൈയ്യിൽ പച്ച കുത്തിയിരുന്നതായും അമൃത പറയുന്നു.
അമൃതയുടെ വാക്കുകൾ ഇങ്ങനെ:
‘തനിക്ക് ഒരു സീരിയസ് പ്രണയ ബന്ധം ഉണ്ടായിരുന്നു. ആറ് വർഷം മുമ്പ്. ഒന്നര വർഷത്തോളം പ്രണയിച്ചു. എല്ലാം ഓകെയായിരുന്നു. വീട്ടുകാർക്ക് ഒന്നും തങ്ങളുടെ ബന്ധത്തിൽ എതിർപ്പ് ഉണ്ടായിരുന്നില്ല. പക്ഷെ അയാൾ തന്നെ ഭംഗിയായി തേച്ചിട്ട് പോയി.
അന്ന് ആ പ്രണയത്തിന്റെ കടുപ്പത്തിൽ കൈത്തണ്ടയിൽ അയാളുടെ പേര് പച്ച കുത്തിയിരുന്നു. എന്നാൽ തേച്ചിട്ട് പോയപ്പോൾ അത് മായ്ച്ചു കളഞ്ഞു. ആ പേര് മറ്റൊരു ഡിസൈൻ ആക്കി. ഒരിക്കൽ തേപ്പ് കിട്ടി എന്ന് കരുതി ജീവിതത്തിൽ ഉടനീളം പ്രേമിക്കാതിരിക്കില്ല.]- അമൃത പറയുന്നു.
സിംഗിൾ ലൈഫിനോട് തനിക്ക് താൽപ്പര്യമില്ല. അയാളെക്കാൾ സുന്ദരനും വിദ്യാഭ്യാസം ഉള്ളവനും ആയ ഒരാളെ തന്നെ താൻ പ്രണയിച്ച് വിവാഹം ചെയ്യും എന്നും അമൃത പറയുന്നു.
അതേസമയം, കുടുംബ വിളക്ക് സീരിയലിൽ നിന്നും പിന്മാറിയ താരം ഇപ്പോൾ സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്.