കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയരുന്നു. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഉയരുകയായിരുന്നു. 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്.
ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 36,080 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 26ന് 36,720 രൂപ വരെ വര്‍ധിച്ച് സ്വര്‍ണവില ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.
പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് സ്വര്‍ണവില 35920 രൂപ വരെ എത്തി. ഇതിന് ശേഷമാണ് ഇന്ന് മുന്നേറിയത്. ആഗോളവിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും അസംസ്കൃത എണ്ണ വില ഉയരുന്നതും അടക്കമുള്ള ഘടകങ്ങള്‍ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.