പല സ്ഥലങ്ങളിലും പല ആവശ്യങ്ങള്‍ക്കും വേണ്ടി ക്യൂ നില്‍ക്കേണ്ടി വരാറുണ്ട്. എന്നാല്‍ പലര്‍ക്കും ക്യൂവില്‍ നില്‍ക്കുന്നത് ഇഷ്ടമില്ലാത്ത കാര്യമാണ്. മടിയുണ്ടെങ്കിലും മദ്യശാലകള്‍ക്ക് മുന്നില്‍ ക്യൂവില്‍ നില്‍ക്കുന്നവരെ പറ്റി എടുത്തുപറയേണ്ടതാണ്.
തങ്ങള്‍ക്കാവശ്യമുള്ളത് കിട്ടാന്‍ വേണ്ടി വെയിലത്തും മഴയത്തുമൊക്കെ ക്ഷമയോടെ കാത്തിരിക്കുന്നവരാണവര്‍. എന്നാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ക്യൂ നിന്ന് പണം സമ്പാദിക്കുകയാണ് ലണ്ടന്‍ സ്വദേശിയായ ഫ്രെഡി ബെക്കിറ്റ്.
also read: സംസ്ഥാനത്ത് ഇന്ന് 18,123 പേര്‍ക്ക് കോവിഡ്-19
സമ്പന്നര്‍ക്കും ക്യൂ നില്ക്കാന് മടിയുള്ളവര്‍ക്കും വേണ്ടി ക്യൂ നിന്ന് ഒറ്റ ദിവസം കൊണ്ട് ഈ മുപ്പത്തൊന്നുകാരന് നേടുന്നത് 16000 രൂപയാണ്. ഒരു മണിക്കൂര്‍ ക്യൂവില്‍ കാത്തുനില്ക്കുമ്പോള് 20 പൗണ്ട് മുതല്‍ 160 പൗണ്ട് വരെ സമ്പാദിക്കാനാകും.
ചിലപ്പോള്‍ ഒരു സാധനം കിട്ടാന്‍ മണിക്കൂറുകളോളം കടകള്‍ക്ക് മുന്നില്‍ വരി നില്‍ക്കേണ്ടി വരും. പകരം നല്ല പ്രതിഫലവും ലഭിക്കും. മണിക്കൂറുകളോളം വരിയില്‍ നില്‍ക്കുന്നത് തനിക്ക് ഒരു പ്രശ്നമല്ലെന്നും ഈ ജോലിക്ക് ഏറ്റവും ആവശ്യം ക്ഷമയാണെന്നും ഫ്രെഡി പറയുന്നു.