അലഹബാദ്: അലഹബാദിലെ ദുമംഗജില് ഒരു കുടുംബത്തിലെ അഞ്ചു പേര് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഭാര്യയുടെയും മൂന്നു പെണ്മക്കളുടെയും മൃതദേഹങ്ങള്‍ ഫ്രിഡ്ജിലും അലമാരയിലും സ്യൂട്ട് കേസിലുമായാണ് കണ്ടെത്തിയത്. ഗൃഹനാഥന് ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലുമായിരുന്നു. ദുര്‍ഗന്ധം വമിച്ചതിനെതുടര്‍ന്ന് അയരല്വാസികള് വിവരം തിരക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. ഇവര്‍ ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഗൃഹനാഥനെ ഫാനില്‍ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം ഫ്രിഡ്ജിലും പെണ്‍മക്കളുടേത് അലമാര, സ്യൂട്ട്കേസ്, കിടപ്പുമുറി എന്നിവിടങ്ങളിലുമായാണ് കണ്ടെത്തിയത്. ഭാര്യയേയും മക്കളെയും കൊന്ന ശേഷം ഗൃഹനാഥന് ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.