തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. അതിനിടെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജ് അടച്ചു. വിദ്യാര്‍ഥികളടക്കം നൂറിലേറെപ്പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
പത്തുജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവല്ല കുമ്പനാട് എസ്ബിഐ ശാഖയും അടച്ചു. ഓരോ ദിവസം കഴിയുന്തോറും സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രതിദിന കോവിഡ് രോഗികള്‍ 10,000 കടന്നു.
ഇന്നലെ തിരുവനന്തപുരത്താണ് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 3498 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. എറണാകുളമാണ് തൊട്ടുപിന്നില്‍. 2214 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് മൂന്നാംതരംഗം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വൈകീട്ട് 4.30 നാണ് യോഗം. ഈ വര്‍ഷം പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ ആദ്യ യോഗമാണിത്.
രാജ്യവ്യാപകമായി വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലില്ല. എന്നാല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് പ്രതിരോധിക്കുക ലക്ഷ്യമിട്ട് പ്രാദേശിക അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയേക്കും.