മാട്ടൂല്‍: അക്വേറിയം മറിഞ്ഞുവീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ നോര്‍ത്ത് കക്കാടന്ചാലിലാണ് സംഭവം. മാട്ടൂല്‍ കക്കാടന്‍ചാലിലെ കെ. അബ്ദുള്‍ കരീമിന്റെയും മന്‍സൂറയുടെയും മകന് മാസിന് ആണ് മരിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കളിക്കുന്നതിനിടെ വീടിനുള്ളില്‍ മേശയുടെ മേല്‍ വെച്ചിരുന്ന അക്വേറിയം പിടിച്ചുവലിച്ചതായിരുന്നു കുട്ടി. തുടര്‍ന്ന് നല്ല ഭാരമുള്ള അക്വേറിയം മാസിന്റെ മേല്‍ വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. സഹോദരങ്ങള്‍: റഹിയാന്‍, മര്‍വ.