മലപ്പുറം: താനൂരില്‍ ട്രെയിന്‍ തട്ടി അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. തലക്കടത്തൂര്‍ സ്വദേശിയായ 42കാരന് അസീസും മകളായ 10 വയസുകാരി അജ്വ മര്‍വയുമാണ് മരിച്ചത്. താനൂര്‍ – തിരൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ഇന്നലെ രാത്രിയിലായിരുന്നു അപകടം.
പാളം മുറിച്ചുകടക്കുമ്പോള്‍ മംഗലാപുരം-ചെന്നൈ എക്സ്പ്രസ് തട്ടുകയായിരുന്നു. അസീസ് സംഭവ സ്ഥലത്ത് വെച്ചും മകള്‍ അജ്വ മര്‍വ ആശുപത്രിയില്‍ വെച്ചുമാണ് മരണമടഞ്ഞത്. ഇരുവരുടേയും മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.