കൊച്ചി: കൊച്ചി കടവന്ത്രയില്‍ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയശേഷം ഗൃഹനാഥന് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. ജോയമോള്‍ (33) മക്കളായ ലക്ഷ്മീകാന്ത് (8), അശ്വിന്(4) എന്നിവരെ ഷൂലേസ് ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തിയ ശേഷം നാരായണ എന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
നാരായണയ്ക്ക് 20 ലക്ഷം രൂപ കടമുണ്ടെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യതയാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്ത ലഭിക്കണമെങ്കില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നാരായണയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എറണാകുളം സൗത്ത് ഇന്‍സ്പെക്ടര്‍ എം എസ് ഫൈസല്‍ പറഞ്ഞു.
also read: അപ്രതീക്ഷിതമായി വീട്ടില്‍ വന്നുകയറി, അതിഥിയെക്കൊണ്ട് പുലിവാല് പിടിച്ച് വീട്ടുകാര്‍
പൂക്കളുടെ മൊത്തക്കച്ചവടം നടത്തുന്നയാളാണ് നാരായണ. പൂവ് വാങ്ങിയ വകയില്‍ നിരവധി പേര് നാരായണയ്ക്ക് പണം കൊടുക്കാനുണ്ട്. മുമ്പ് ലോഡു കണക്കിന് പൂവാണ് നാരായണ കൊച്ചിയില്‍ എത്തിച്ച് വിറ്റിരുന്നത്. പലര്‍ക്കും കടമായാണ് പൂവ് നല്‍കിയത്.
എന്നാല്‍ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നാരായണയുടെ സാമ്പത്തിക ഭദ്രത തകരുകയായിരുന്നു. ഇതിനിടെ വീട് നിര്‍മ്മിക്കാന്‍ വായ്പ തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ഏറ്റുമാനൂര്‍ സ്വദേശി വലിയ തുക നാരായണയില്‍ നിന്നും വാങ്ങിയിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു.