തൃശ്ശൂര്‍: ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴയിലാണ് നാടിനെ നടുക്കിയ സംഭവം. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപറമ്പില്‍ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുതുവത്സരദിനത്തില്‍ രാവിലെയാണ് ഇരുവരെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ശിവദാസനെ വീടിന് മുന്‍വശത്ത് തുങ്ങി മരിച്ച നിലയിലും ഭാര്യ സുധ കിടപ്പ് മുറിയില്‍ മരിച്ച നിലയിലുമാണ് കണ്ടത്. അയല്‍വാസികളാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.
തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ്, ചേര്‍പ്പ് ഇന്‍സ്പെക്ടര്‍ ഷിബു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. ശിവദാസന്‍ തെങ്ങ് കയറ്റ് തൊഴിലാളിയാണ്.