ഒരു നാടിനെ മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ അണ്ണാനെ പിടികൂടി ദയാവധത്തിന് വിധേയമാക്കി. വെല്‍ഷിലെ ഒരു പട്ടണത്തിലെ 18ഓളം പേരെയാണ് അണ്ണാന് 48 മണിക്കൂറിനിടെ ആക്രമിച്ചത്. ഒടുവില്‍ നാട്ടിലെ ഒരാള്‍ തന്നെയാണ് അണ്ണാനെ പിടികൂടി അധികൃതരെ ഏല്‍പ്പിച്ചത്.
കഴിഞ്ഞയാഴ്ച ഫ്ലിന്റ്ഷെയറിലെ ബക്ക്ലിയിലുള്ള ആളുകളെയാണ് ഒരു കാരണവും കൂടാതെ ഇത് ആക്രമിച്ചത്. ഓടി നടന്ന് ആളുകളെ കടിച്ചുകൊണ്ടിരിക്കുകയാണ് അണ്ണാന്. തുടര്‍ന്ന് നാട്ടുകാരില്‍ ഒരാള്‍ അണ്ണാനെ പിടികൂടി മൃഗക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തെ ഏല്‍പ്പിച്ചു.
അവരാണ് അതിനെ ദയാവധത്തിന് വിധേയമാക്കിയത്. ഇതോടെ പുറത്തിറങ്ങാന്‍ പേടിച്ച് വീടിനുള്ളില്‍ കഴിയുകയായിരുന്ന പട്ടണത്തിലെ ആളുകള്‍ ധൈര്യത്തോടെ പുറത്തിറങ്ങി നടക്കാന്‍ തുടങ്ങി.