പള്ളൂര്‍: പ്രണയം നടിച്ച് പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ 21വയസ്സുകാരന് അറസ്റ്റില്‍. ചൊക്ലി നിടുമ്പ്രത്തെ തട്ടാരത്ത് അമ്പാടി ഹൗസില്‍ എം.കെ. ജ്യോതിലാലാണ് (21) അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇടയില്‍പീടികയില്‍ വാടക വീട്ടില്‍ താമസിക്കുന്ന ജ്യോതിലാല്‍ മൊബൈല്‍ ഫോണ്‍ വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇതിനുശേഷം സുഹൃത്തുക്കളായി. തുടര്‍ന്ന് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പുറത്തുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.
also read: ആശ്വസിക്കാം, സ്വര്‍ണ്ണവില താഴേക്ക്; ഇന്നത്തെ വില ഇങ്ങനെ
പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ പുതുച്ചേരിയിലെ പോക്സോ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.