തൃശൂര്‍: രോഗിയുടെ ബന്ധുവില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവി ഡോക്ടര്‍ കെ. ബാലഗോപാലാണ് വിജിലന്‍സിന്റെ പിടിയിലായത്.
രാവിലെ പെരിങ്ങാവിലെ വസതിയില്‍ വച്ചാണ് വിജിലന്‍സ് ഡിവൈഎസ്പി പി.എസ്.സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. കാല്‍മുട്ട് ശസ്ത്രക്രിയക്ക് 20000 രൂപ കൈക്കൂലിയായി കൈപറ്റിയതായാണ് വിവരം.
യുഡിഎഫ് ഭരണകാലത്ത് ആശുപത്രി സൂപ്രണ്ടായിരുന്ന ഡോക്ടര്‍ ബാലഗോപാല്‍ സ്ഥലം മാറ്റത്തെ തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്. മൂന്ന് മാസം മുന്‍പാണ് വകുപ്പ് മേധാവിയായി വീണ്ടും ആശുപത്രിയില്‍ തിരിച്ചെത്തിയത്.