ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് ഇന്ന് ലോകമൊന്നടങ്കം വ്യാപിച്ചിരിക്കുകയാണ്. അതിനിടെ രോഗികളുടെ എണ്ണം കുറഞ്ഞുവന്ന ചൈനയില്‍ വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് രാജ്യത്തെ മെഡിക്കല്‍ വിദഗ്ധര്‍.
രാജ്യത്ത് കൊവിഡ് പടരുന്ന സ്ഥലങ്ങളുടെ എണ്ണം കൂടുമെന്നും മുന്നറിയിപ്പുണ്ട്. ഡെല്‍റ്റ വകഭേദമാണ് നിലവില്‍ ചൈനയില്‍ വ്യാപിക്കുന്നത്. ഒക്ടോബര്‍ 17 മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകള്‍ നിലവില്‍ 11 പ്രവിശ്യകളിലേക്ക് വ്യാപിച്ചിട്ടുണ്ട്.
ഈ മേഖലകളില്‍ അടിയന്തര ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ശനിയാഴ്ച 26 കൊവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബീജിങ്, ഹബെയ്, ഹുനാന്‍, ഗാന്‍സു തുങ്ങിയങ്ങളിലാണ് രോഗ വ്യാപനം.നിലവിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഒക്ടോബര്‍ 31 ന് ബീജിങില്‍ നടത്താനിരുന്ന മാര്ത്തണ് പിന്‍വലിച്ചു. രോഗവ്യാപമുള്ള പ്രദേശങ്ങളില്‍ നിന്നും ബീജിങിലേക്ക് പ്രവേശിക്കുന്നതിനും വിലക്കുണ്ട്.