മയക്കു മരുന്ന് കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ കാണാന്‍ വിലകൂടിയ ബര്ഗറുകളുമായി എത്തി അമ്മ ഗൗരി ഖാന്. എന്നാല്‍ സുരക്ഷാ വിഷയം ചൂണ്ടിക്കാട്ടി മകന് ബര്‍ഗര്‍ നല്‍കാനാവില്ലെന്ന് എന്‍സിബി വിലക്കി. ആര്യനൊപ്പം അറസ്റ്റിലായ സുഹൃത്തുക്കള്‍ക്ക് വീട്ടുകാര്‍ ഭക്ഷണം കൊണ്ടു വരുന്നതും എന്‍സിബി വിലക്കുകയും ചെയ്തു.
ആഡംബര ജീവിതം മാത്രം നയിച്ച ആര്യനും സുഹൃത്തുക്കളും എങ്ങനെ കസ്റ്റഡിയില്‍ കഴിയുമെന്ന ആശങ്കയിലാണ് ഇവരുടെ കുടുംബങ്ങള്‍. ഇതോടൊപ്പം ആര്യനെ പിന്തുണച്ച് നിരവധി ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. മൂന്ന് ദിവസമായി വസ്ത്രം പോലും മാറാതെയാണ് പ്രതികള്‍ കസ്റ്റഡിയില്‍ കഴിയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ആര്യന് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കസ്റ്റഡിയിലിരിക്കെ വായിക്കാന്‍ സയന്‍സ് പുസ്തകങ്ങളാണ് ആര്യന് ആവശ്യപ്പെട്ടത്. ഈ പുസ്തകങ്ങള്‍ എന്‍സിബി നല്‍കുകയും ചെയ്തു. അന്വേഷണത്തോട് ആര്യന് പൂര്‍ണമായും സഹകരിക്കുണ്ടെന്നാണ് എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു.