കോഴിക്കോട്: തെരുവു നായ്ക്കളുടെ ആക്രമങ്ങളെ തുടര്‍ന്ന് പരിക്കേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പുറത്തിറങ്ങിയാല്‍ കോവിഡ് വരുമോ എ്ന്നായിരുന്നു ആദ്യമൊക്കെ പേടിയെങ്കില്‍ ഇപ്പോള്‍ ജനങ്ങള്‍ ഭയക്കുന്നത് തെരുവുനായയുടെ കടിയേല്‍ക്കുമോ എന്നാണ്.
നായ്ക്കളെ വന്ധ്യംകരണം നടത്താനുള്ള പദ്ധതിയെല്ലാം മന്ദഗതിയിലായതോടെ നൂറ് കണക്കിന് നായ്ക്കളാണ് നഗരം കയ്യടക്കിയിരിക്കുന്നത്. ഇവയുടെ കടിയേറ്റ് ഒരു ദിവസം ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം നൂറിനു മുകളിലാണ്.
കോഴിക്കോട് നഗരത്തില്‍ മാത്രം നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം കേട്ടാല്‍ ഞെട്ടും.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തെരുവുനായകളുടെ കടിയേറ്റ് ഒരു ദിവസം എത്തുന്നത് 70 ല്‍ അധികം പേരാണ്. ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഇത് 25 ന് മുകളിലും . സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയവരുടെ കണക്കെടുത്താല്‍ ഇതിലും ഇരട്ടിയാണ്.
കോവിഡിനെ അകറ്റാന്‍ മാസ്കിട്ടും സാമൂഹിക അകലം പാലിച്ചും നടക്കാം. എന്നാല്‍ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കാന്‍ വന്നാല്‍ എന്തുചെയ്യുമെന്ന് ജനങ്ങള്‍ ചോദിക്കുന്നു. മാലിന്യങ്ങള്‍ റോഡരികിലും കടല്‍ത്തീരത്തുമെല്ലാം തള്ളുന്നത് ഇവ കൂട്ടമായെത്താന്‍ കാരണമാകുന്നു. ചില സ്ഥലങ്ങളില്‍ അക്രമാസക്തരാകുന്നുണ്ട്.